Latest News

ഉദുമല്‍പേട്ടിലെ ദുരഭിമാനക്കൊല: യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ:[www.malabarflash.com] ജാതി മാറി വിവാഹം ചെയ്തതിന് ഉദുമല്‍പേട്ടില്‍ നടു റോഡില്‍ കൊല്ലപ്പെട്ട ദലിത് യുവാവ് ശങ്കറിന്റെ ഭാര്യ കൗസല്യ ആത്മഹത്യക്ക് ശ്രമിച്ചു. കുമരലിങ്കത്തെ വീട്ടിലാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ ഉദുമല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ശങ്കറിന്റെ വീട്ടിലാണ് കൗസല്യ താമസിക്കുന്നത്.

മാര്‍ച്ച് 13ന് നടന്ന ആക്രമണത്തില്‍ കൗസല്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ ആശുപത്രി വിട്ട് വീട്ടിലെത്തിയത്. പൊള്ളാച്ചിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ വെച്ച് പരിചയപ്പെട്ടാണ് ശങ്കറും കൗസല്യയും വിവാഹിതരായത്.


കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഉള്‍പ്പെടെ ആറു പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു തവണ ചിന്നസ്വാമി കൗസല്യയോട് ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു..





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.