യുഎഇയ്ക്കും ഖത്തറിനും പിന്നാലെ ഒമാനിലും ഇന്ധന വില വര്‍ധിപ്പിച്ചു. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് എണ്ണവില കൂട്ടാനുള്ള ഒമാന്‍റെ തീരുമാനം. യുഎഇയ്ക്കും ഖത്തറിനും സമാനമായി രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് ഒമാനിലും ഇന്ധനവില നിശ്ചയിക്കുന്നത്. 19 മുതല്‍ 21 ബൈസാസിന്‍റെ വര്‍ധനയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഉണ്ടായിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സാധാരണ പെട്രോളളിന്‍റെ വില 149 ബൈസായില്‍ നിന്ന് 170 ബൈസാ ആയി. 161 ബൈസാസ് ആയിരുന്ന സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 180 ബൈസാസായി. ഡീസലിന്‍റെ വിലയിലും 19 ബൈസാസിന്‍റെ വര്‍ധനയാണുള്ളത്. 166 ല്‍ നിന്ന് 181 ആയി. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണയില്‍ ഇന്ധനവില കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് ഒമാന്‍ രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് ഇന്ധനസബ്സിഡി ക്രമീകരിച്ചത്. ഇതിനു ശേഷം തുടര്‍ച്ചയായ മൂന്നാം മാസമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 58 കോടി ഒമാന്‍ റിയാലാണ് ഇന്ധനസബ്സിഡിയ്ക്കായി ചെലവഴിച്ചത്. സബ്സിഡി പുനക്രമീകരിച്ചതോടെ ഈ തുകയില്‍ നല്ലൊരു ശതമാനം ലാഭിക്കാന്‍ സര്‍ക്കാരിനാകും. |
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment