[www.malabarflash.com] വാട്സ് ആപ്പിലൂടെ അധിക്ഷേപിച്ച അറബ് പൗരനായ തൊഴിലാളിക്കു അരലക്ഷം ദിര്‍ഹം പിഴ. കല്‍ബ സെഷന്‍ കോടതിയാണു നവമാധൃമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു പിഴ ചുമത്തിയത്.
അറബ് പൗരനായ തൊഴിലാളിയും സ്ഥാപനയുടമയും തമ്മിലുള്ള തൊഴില്‍ തര്‍ക്കമാണു കേസിനാധാരം. സ്ഥാപനം വിട്ട തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണു വാര്‍ട്‌സ്ആപ്പ് വഴി തൊഴിലുടമയ്ക്കു അസഭൃവര്‍ഷം വാര്‍ടസ്ആപ്പിലൂടെ വിട്ടത്. മൊബൈല്‍ ഫോണില്‍ സന്ദേശം കിട്ടിയ സ്ഥാപനയുടമ തൊഴിലാളിക്കെതിരെ ഖോര്‍ഫുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തൊഴിലാളി കുറ്റക്കാരാനാണെന്ന് പ്രോസികൃൂഷന്‍ കണ്ടെത്തിയ കേസിലാണു സെഷന്‍ കോടതിയുടെ വിധി.
No comments:
Post a Comment