ഉദുമ[www.malabarflash.com]:കോട്ടിക്കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവോക്കോളി പട്ടത്താനത്തെ പ്രതാഭന്റെ മകന്‍ ശ്യാം പ്രസാദ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് കോട്ടിക്കുളം പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
ശ്യാമിനൊപ്പമുണ്ടായിരുന്ന ശേഖരന്‍(35), മറ്റൊരു ബൈക്കിലുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് കവ്വായി ഹൗസിലെ മാധവയുടെ മകന്‍ രമേശ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കുകള്‍ കൂട്ടിയിടിച്ച് ശ്യാം പ്രസാദ് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്യാമളയാണ് മാതാവ്, സഹോദരന്‍: പ്രജിത്ത്
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment