പെരുമ്പാവൂര്‍:[www.malabarflash.com] നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയതെന്നു സംശയിക്കുന്ന ആളെ കണ്ണൂരില്‍നിന്ന് പിടികൂടി. ജിഷയുടെ അയല്‍വാസിയാണ് പിടിയിലായതെന്നാണ് വിവരം. മുഖ്യപ്രതിയെന്നു കരുതുന്ന ഇയാളെ പെരുമ്പാവൂര്‍ പൊലീസിന് കൈമാറി. പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.
പലരും കസ്റ്റഡിയിലുണ്ടെന്നും കണ്ണൂരിലുള്ളത് പ്രതിയാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും എഡിജിപി കെ.പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകിട്ടിയെന്ന് പത്മകുമാര്‍ അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ഒരു വ്യക്തിയാണെന്ന് എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവ് നേരത്തെ പറഞ്ഞിരുന്നു. ഇയാള്‍ ജിഷയുടെ വീട്ടിലേക്ക് പോയത് കണ്ടവരുണ്ട്. അതേസമയം, നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുേപര്‍ പ്രതികളാണെന്ന് ഉറപ്പിക്കാനാവില്ലെന്നും ഐജി പറഞ്ഞു. രാവിലെയാണ് പ്രദേശവാസിയടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ നിര്‍ഭയയ്ക്ക് സമാനമായ രീതിയില്‍ ക്രൂരമായായിരുന്നു ജിഷയെ കൊലപ്പെടുത്തിയത്.
ജിഷയുടെ മരണത്തിന്റെ ആഘാതത്തിലാണ് അമ്മ രാജേശ്വരിയും സഹോദരിയും. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസ് സ്‌റ്റേഷനില്‍ പല തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രാജേശ്വരി പറഞ്ഞു.
സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മിഷനും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് പട്ടികജാതി ഗോത്ര കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഡിജിപിക്കും ഹോം സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എന്‍. വിജയകുമാറിന്റെ നിര്‍ദേശം. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. െ്രെകംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് മനുഷ്യാവകാശക്കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കേസ് മധ്യമേഖല ഐജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ക്രൂരവും മൃഗീയവുമായ കൊലപാതകം കേരളത്തെ നടുക്കിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

No comments:
Post a Comment