Latest News

ദിവ്യഗര്‍ഭത്തില്‍ പിറന്ന പെണ്‍കുഞ്ഞിനെ കടല്‍ക്കരയില്‍ ഉപേക്ഷിച്ച വ്യാജസിദ്ധന്‍ അറസ്റ്റില്‍


കണ്ണൂര്‍: [www.malabarflash.com]ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, പിറന്ന കുഞ്ഞിനെ വാങ്ങി ഉപേക്ഷിച്ച വ്യാജ സിദ്ധനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കണ്ണൂര്‍, അഴീക്കല്‍, വലിയൂര്‍ ലത്തീഫ്‌ തങ്ങള്‍ എന്ന വ്യാജ സിദ്ധ(46)നെയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഇയാളെ വിശദമായ ചോദ്യം ചെയ്‌തു വരുന്നു. തന്റെ അരികില്‍ ചികിത്സ തേടിയെത്തിയ കാസര്‍കോട്‌, കണ്ണൂര്‍ ജില്ലക്കാരായ നിരവധി സ്‌ത്രീകളില്‍ നിന്നു പണവും സ്വര്‍ണ്ണവും ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്‌.
ലത്തീഫ്‌ അറസ്റ്റിലായ സംഭവത്തെ കുറിച്ച്‌ പൊലീസ്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെ“ ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അഴീക്കല്‍ ലൈറ്റ്‌ ഹൗസിനു സമീപത്ത്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പെണ്‍കുഞ്ഞ്‌. കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ എത്തിയ പരിസരവാസികളാണ്‌ പൊലീസിനെ വിവരം അറിയിച്ചത്‌. തുടര്‍ന്ന്‌ വളപട്ടണം എസ്‌ ഐ ശ്രീജിത്ത്‌ കോടേരിയുടെ നേതൃത്വത്തിലെത്തിയ പൊലീസ്‌ കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്‌സുമാരുടെ പരിചരണയിലാണ്‌ കുഞ്ഞ്‌. കേസന്വേഷണത്തിന്റെ ഭാഗമായി വിവിധ ആശുപത്രികളില്‍ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ നടന്ന പ്രസവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇതു വഴിയാണ്‌ മാതാവിനെ കണ്ടെത്തിയതും, ഗര്‍ഭത്തിന്റെ പിന്നാമ്പുറം തെളിഞ്ഞതും. കടുത്ത ആസ്‌ത്‌മ രോഗം മൂലം ദുരിതം അനുഭവിക്കുകയായിരുന്നു യുവതി. സിദ്ധന്റെ ചികിത്സയില്‍ രോഗശമനം ഉണ്ടാകുമെന്നു പറഞ്ഞുകേട്ടാണ്‌ യുവതി ചികിത്സക്കെത്തിയത്‌. ചികിത്സവഴിമാറിയപ്പോള്‍ യുവതി ഗര്‍ഭിണിയായി. പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി ഒരു ആശുപത്രിയില്‍ പ്രസവിക്കുകയും ചെയ്‌തു.
ആശുപത്രി വിട്ട ശേഷം യുവതിയില്‍ നിന്നു കുഞ്ഞിനെ സിദ്ധന്‍വാങ്ങി. ദത്ത്‌ നല്‍കാനെന്നു പറഞ്ഞാണ്‌ കുഞ്ഞിനെ വാങ്ങിയത്‌. പിന്നീട്‌ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയാണെന്നു ഉറപ്പിച്ചതിനു ശേഷം സിദ്ധനെ ഒരു ബിയര്‍ പാര്‍ലറില്‍ വച്ചാണ്‌ അറസ്റ്റു ചെയ്‌തത്‌.ലത്തീഫ്‌ തങ്ങളുടെ ചികിത്സ തേടി കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ നിന്നുള്ള നിരവധി പേര്‍ എത്താറുണ്ടത്രേ. ഇവരില്‍ കൂടുതലും സ്‌ത്രീകളായിരുന്നു. ചികിത്സയ്‌ക്കെത്തുന്ന സ്‌ത്രീകളെ വഞ്ചിച്ച്‌ പണ വും ആഭരണങ്ങളും ഇയാ ള്‍ തട്ടിയെടുക്കാറുണ്ടെ ന്നും പൊലീസ്‌ പറഞ്ഞു.

Keywords: Arrested, Kannur, Kerala, News, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.