Latest News

ജിഷ വധക്കേസ്: അമീറുലിന്റെ സുഹൃത്ത് അനറുൽ അസമിൽനിന്ന് രക്ഷപെട്ടു


നൗഗാവ്: [www.malabarflash.com] ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാമിന്റെ സുഹൃത്ത് അനറുൽ ഇസ്‍ലാം അസമിൽനിന്ന് രക്ഷപെട്ടു. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇയാൾ കടന്നുകളഞ്ഞത്. അതേസമയം, കേരളത്തിലേക്കാണ് അനാർ പോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
അനറുലിനെ കേരള പൊലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ജജോരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് കൊച്ചി സിറ്റി എസ്.ഐ: ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൊഴിയെടുത്തത്.

ജിഷ വധക്കേസ്: വാർത്തകൾ, വിശകലനങ്ങൾ

പ്രതിയുടെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അനറുലിന്റെ വീട്. കേരളത്തിലുണ്ടായിരുന്ന അനറുൽ, ജിഷ വധത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു തെളിഞ്ഞാൽ മാത്രം കസ്റ്റഡിയിലെടുത്ത് കേരളത്തിൽ എത്തിക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ അറസ്റ്റിനുമുന്നേ ഇയാൾ ഇവിടെനിന്നു രക്ഷപെടുകയായിരുന്നു.

Keywords: National News, Jisha Murder Case, Accused, Friend, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.