Latest News

പഞ്ചിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം


മുള്ളേരിയ: [www.malabarflash.com]കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ പഞ്ചിക്കലില്‍ കേരള എസ്.ആര്‍.ടി.സി ബസും മരം കയറ്റുലോറിയും കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ പഞ്ചിക്കല്‍ ഉഡൂര്‍ വളവിലാണ് അപകടമുണ്ടായത്. കാസര്‍കോട്ട് നിന്ന് 5.40 പുറപ്പെട്ട കെ.എസ്.ആര്‍.സി ബസ് സുള്ള്യ ഭാഗത്ത് നിന്ന് മരം കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് (37), ലോറി ഡ്രൈവര്‍ ഈശ്വര മംഗലം സ്വദേശി അലി(40) എന്നിവരെ സാരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടര്‍ കള്ളാര്‍ സ്വദേശി രാജേഷ്(38), യാത്രക്കാരായ 32 പേര്‍ എന്നിവരെ പരിക്കുകളോടെ സുള്ള്യ താലൂക്ക് ആസ്പത്രി, കെ.വി.ജി ആസ്പത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.


Keywords: Accident, KSRTC Bus, Bus Accident, Lorry Accident, Kasaragod, Badiyadukka, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.