കാസർകോട്: [www.malabarflash.com] കാസർകോട് - കാഞ്ഞങ്ങാട് തീരദേശ പാതയിലെ അപകടങ്ങൾ കുറക്കാൻ ജില്ല ഭരണകൂടം നടപടി തുടങ്ങി. നിർമാണ പ്രവർത്തനം പൂർത്തിയായ സ്ഥലങ്ങളില്‍ വേഗനിയന്ത്രണ സംവിധാനങ്ങളും ദിശസൂചകങ്ങളും സ്ഥാപിക്കാനാണ് തീരുമാനം.
കെ. എസ് ടി പി പ്രൊജക്ടിൽ ഉൾപ്പെടുത്തി പുതുക്കി പണിത മേഖലകളിലാണ് തുടർച്ചായായി അപകടങ്ങളുണ്ടാകുന്നതെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് റോഡ് പൂർണമായിട്ടും യാത്രായോഗ്യമാുന്നതിന് മുമ്പ് ഗതാഗതത്തിന് തുറന്ന് കൊടുത്തതാണ് അപകടങ്ങൾക്ക് കാരണം. നിർമാണം പൂർത്തിയായിടങ്ങളിൽ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും.സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്.ഒപ്പം തീരദേശ പാതയിലേക്ക് തുറക്കുന്ന ഇടറോഡുകളിൽ ഹംബുകള്‍ നിർമ്മിക്കും.
നിർമാണം പൂർത്തിയാകുന്ന കാസർകോട് കാഞ്ഞങ്ങാട് തീരദേശ പതായിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഇരുപത്തിയെട്ട് അപകടങ്ങളാണുണ്ടായത്. ഇതിനെ തുടർന്നാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയത്.
Keywords: Kasaragod - Kanhangad Road, KSTP Road Work, Accident, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment