ദുബായ്: [www.malabarflash.com]ഇരുപതാമത് ദുബായ് രാജ്യാന്തര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യൻ പ്രതിനിധിയായി എത്തിയ മലയാളി അന്ധവിദ്യാർഥി മുഹമ്മദ് താഹ മഹബൂബ് തിങ്കളാഴ്ച(20) മാറ്റുരക്കും. ബിലാലുൽ ഇമാനി (നെതർലൻഡ്സ് ), മുജ്തബ അലി രിലാലു (ഇറാൻ ), അബ്ദുല്ല ബിൻ ഖലീഫ ബിൻ അദീം (ഒമാൻ), ഹാമിദുൽ ബഷായിർ (കാമറൂൺ ), ഇസ്മാഈൽ ദൂംബിയ(എെവറി കോസ്റ്റ്), അഹമദ് ജമാൽ അഹമദ് (കെനിയ ), അബ്ദു സുലൈമാന ബാഹ് (സിയറ ലിയോൺ) എന്നിവരോടാണ് മുഹമ്മദ് താഹ മഹബൂബ് മത്സരിക്കുക. ദുബായ് ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിൽ രാത്രി 10.30നാണ് മത്സരം ആരംഭിക്കുക.
ദുബായ് സർക്കാരിൻെറ ക്ഷണ പ്രകാരം ആദ്യമായാണ് ഒരു മഅദിൻ വിദ്യാർഥി മത്സരത്തിനു എത്തുന്നത്. ഇരു കണ്ണിനും കാഴ്ചയില്ലാത്ത മുഹമ്മദ് താഹ മഹബൂബ് ഇന്ത്യയിൽ നിന്ന് ഹോളി ഖുർആൻ അവാർഡിൽ പങ്കെടുക്കുന്ന ആദ്യത്തെ അന്ധ വിദ്യാർഥി കൂടിയാണ്. മലപ്പുറം തിരൂർ അടുത്ത ഒമാച്ചപുഴ വരിക്കോട്ടിൽ അബ്ദുല്ല–മറിയം ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിൻ പെരുമ്പറമ്പ് ദഅവ വിദ്യാർഥിയായ അനുജൻ ഹസ്സനും അന്ധനാണ് . ഭാവിയിൽ നല്ല ഒരു ഖുർആൻ പണ്ഡിതനാവാനാണ് മുഹമ്മദ് താഹ ആഗ്രഹിക്കുന്നത്.
Keywords: Quran Compitition, India, Mohammed Thaha Mahboob, Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment