Latest News

'ഹാര്‍സിക്വിന്‍ ഇച്തിയോസിസ്' വൈകല്യവുമായി ഇന്ത്യയിലെ ആദ്യത്തെ കുട്ടി


നാഗ്പൂർ: [www.malabarflash.com] ഹാർസിക്വിൻ ഇച്തിയോസിസ് (Harlequin ichthyosis)എന്ന ഗുരുതരമായ ജനിതക വൈകല്യത്തോടുകൂടിയുള്ള ഇന്ത്യയിലെ ആദ്യത്തെകുട്ടി നാഗ്പൂരിൽ ജനിച്ചു. ശനിയാഴ്ച്ച രാവിലെ ലതാ മങ്കേഷ്ക്കർ ആസ്പത്രിയിലാണ്കാഴ്ച്ച ശക്തിയില്ലാത്ത അവസ്ഥയിൽ കുട്ടി ജനിച്ചത്. വാദി സ്വദേശികളായ കർഷക ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് ഇത്. കുട്ടിയുടെ ജീവൻ നിലനിൽക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഡോക്‍ടർമാർ പറഞ്ഞു. അതേസമയം ഡോക്‍ടർമാരുടെ വിദഗ്ദ സംഘം കുട്ടിയെ നിരീക്ഷിച്ച് വരികയാണ്. ചർമ്മത്തെ ബാധിക്കുന്ന ഗുരുതരമായ വൈകല്യമാണ് ഹാർസിക്വിൻ ഇച്തിയോസിസ്. ഒറ്റനോട്ടത്തിൽ മനുഷ്യരൂപമെന്ന് വിളിക്കാൻ സാധിക്കാത്ത അവസ്ഥ. കട്ടി കൂടിയ ചർമ്മ ഭാഗങ്ങളാണ് രോഗ ബാധിതരായ കുട്ടികളിൽ ഉണ്ടാവുക. അംഗ വൈകല്യങ്ങളും ഇവരിൽ കണ്ടേക്കാം. 1750ൽ സൗത്ത് കരോലിനയിലാണ് ഹാർസിക്വിൻ ഇച്തിയോസിസ് രോഗമുള്ള ആദ്യത്തെ കുട്ടി ജനിച്ചത്. 1984ൽ പാകിസ്താനിലെ ഒരു യുവതിക്ക് ജനിച്ച നാലുകുട്ടികളും ഈ പ്രശ്നമുള്ളവരായിരുന്നു. ചില കുട്ടികൾ ജീവൻ നിലനിർത്തിയെങ്കിലും രോഗാവസ്ഥയ്‍ക്ക് മാറ്റമുണ്ടായിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.