Latest News

ഒരു കാറിൽ 20 സുന്ദരിമാർ


[www.malabarflash.com] രണ്ടു സീറ്റുള്ള ഒരു ചെറുകാറിൽ എത്രപേർക്കു കയറാനാവും പരമാവധി 4 അല്ലേ? എന്നാൽ 20 സുന്ദരിമാർ ഒരു ചെറുകാറിൽ കയറി ഗിന്നസ് റെക്കോർഡിൽ കയറി പറ്റിയിരിക്കുന്നു. ഇറ്റലിയിൽ വച്ചുനടന്ന ഒരു ഷോയിലാണ് ആരേയും അത്ഭുതപ്പെടുത്തുന്ന ഈ രംഗം അരങ്ങേറിയത്. എല്ലാ ആഴ്ചയിലും നടത്തിക്കൊണ്ടുവരുന്ന 'Lo Show Dei Record' എന്ന ഷോയുടെ ഏഴാം സീരിസിലാണ് ഗിന്നസ് റെക്കോർഡിനായുള്ള ഈ പ്രകടനം നടന്നത്.

ഇറ്റലിയിലെ കോമെറ്റ്സ് ചിയർലീഡേഴ്സിലെ അംഗങ്ങളാണ് ഈ സാഹസത്തിനു മുതിർന്നത്. മുന്നിലും പിന്നിലും ഡാഷ്ബോർഡിലും ബൂട്ട് സ്പെയ്സിലുമായി 20 സുന്ദരിമാർ കയറിയപ്പോൾ അത് പുതിയൊരു റെക്കോർഡായി മാറി. 2011 ലോസ് ആഞ്ചലസിലെ സ്റ്റേപ്പിൾ‌ twenty-cheerleaders-cram-into-one-smart-car-guinness-world-recordsസെന്ററിൽ വെച്ച് 20 ആളുകളെ കയറ്റിയ സ്ഥാപിച്ച റെക്കോർഡിന് ഒപ്പമെത്താൻ ഇവർക്ക് സാധിച്ചു.

2.69 മീറ്റർ നീളമുള്ള മാത്രമുള്ള ചെറു കാറിലാണ് 20 പേർ കയറിയത്. അതു മാത്രമല്ല കയറുന്ന ആളുകൾക്ക് അഞ്ച് അടിയിൽ കുറയാതെ ഉയരവും 18 വയസിനു മുകളിൽ‌ പ്രായവും വേണമെന്ന നിബന്ധന കൂടിയുണ്ടായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.