Latest News

തുറന്നടിച്ച് കെ. സുധാകരന്‍! തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടാന്‍ കഴിഞ്ഞില്ല; തോല്‍വിക്ക് കാരണം കെപിസിസിയുടെ കഴിവുകേട്


ന്യൂഡല്‍ഹി: [www.malabarflash.com] കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസിയുടെ കഴിവുകേടാണെന്ന് കെ.സുധാകരന്‍. തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടാന്‍ കഴിഞ്ഞില്ല. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെയാണ് പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പിനെ സമീപിച്ചത്. കെപിസിസിയില്‍ അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കമാന്‍ഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു കൊണ്ടുപോകേണ്ട നേതൃത്വമാണ്. എന്നാല്‍ ഐക്യത്തോടെ നയിക്കാന്‍ നേതൃത്വത്തിനായില്ല. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്താനും ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാനും മുന്നണിക്കായില്ല. ചങ്കൂറ്റമുള്ള പിണറായി വിജയന്‍ ഭരിക്കുന്നടത്ത് ഊര്‍ജ്ജസ്വലമായ നേതൃത്വം വേണമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസിയില്‍ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാട് അറിയിക്കാനാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.