കോയമ്പത്തൂര്‍: [www.malabarflash.com] കോയമ്പത്തൂരില്‍ വ്യവസായി നാഗരാജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകളും കാമുകനും കീഴടങ്ങി. ഇവരുടെ നാലു സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. മകള്‍ മഹാലക്ഷ്മിയുടെ പ്രണയബന്ധത്തെ നാഗരാജന്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്.
ആദ്യവര്‍ഷ ബിദുര വിദ്യാര്‍ത്ഥിനിയാണ് മഹാലക്ഷ്മി. ഏറെ നാളായി സതീഷ് എന്ന യുവാവുമായി മഹാലക്ഷ്മി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ നാഗരാജന്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് കാമുകന്റേയും സുഹൃത്തുക്കളുടേയും സഹായത്തോടെ പിതാവിനെ കൊലപ്പെടുത്താന്‍ മഹാലക്ഷ്മി തീരുമാനിച്ചത്.
മെയ് 23-നാണ് കോയമ്പത്തൂരിലെ ഫാം ഹൗസില്‍ നാഗരാജനെ(60)കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


No comments:
Post a Comment