Latest News

മുക്കുപണ്ടം: ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു


നീലേശ്വരം: [www.malabarflash.com]പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം വി ശരത്ചന്ദ്രനെ തത്സ്ഥാനത്തുനിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബാങ്കില്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 77 ലക്ഷത്തില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് മാനേജര്‍ കൂടിയായ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്. ഡി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശാനുസരിച്ചാണ് സസ്‌പെന്‍ഷനെന്ന് ബ്ലോക്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു. 


Keywords: Block Congress General Secretary, Suspention, Gold Loan, Nileswaram, Pilicode Service Co-operative Bank, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.