വെള്ളരിക്കുണ്ട്: [www.malabarflash.com]പഴയ പ്ര കാശ് എസ്റ്റേറ്റിലെ രേഖയില്ലാത്ത 41 ഏക്കര്‍ ഭൂമി കോട്ടയം സ്വദേശികളായ എസ്റ്റേറ്റ് ഉടമകള്‍ക്ക് ലഭിക്കാവുന്ന തരത്തി ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരി ന്റെ കാലത്ത് രഹസ്യമായി ഉത്തരവ് തയ്യാറാക്കിയതായി സൂചന.
275 ഏക്കര്‍ സ്ഥലമാണ് എസ്റ്റേറ്റിന് അനുവദിച്ചിരുന്നത്. എസ്റ്റേറ്റുകള്‍ മുറിച്ചുവില്‍ ക്കാന്‍ പാടില്ലായെന്ന ചട്ടം ലംഘിച്ച് മാനേജ്‌മെന്റ് 265 ഏ ക്കര്‍ സ്ഥലവും തുണ്ടുകളായി മുറിച്ചുവിറ്റു. 275 ഏക്കറിന് പുറമെ അവശേഷിച്ച രേഖയില്ലാത്ത 41 ഏക്കര്‍ ഭൂമി കൈക്കലാക്കാന്‍ എസ്റ്റേറ്റ് മാനേജ് മെന്റും ബിനാമികളും നാളുകളായി കരുക്കള്‍ നീക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ രൂപീകരിച്ച കര്‍മ്മ സമിതി പ്രതിരോധനിര സൃഷ്ടിച്ചുവെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിനുണ്ടായിരുന്ന സ്വാധീനം എല്ലാത്തരത്തിലും ഉപയോഗപ്പെടുത്തിയെന്നാണ് കരുതുന്നത്.
അറക്കല്‍ ജോസും മുന്‍ അബ്കാരി ദാസുമാണ് എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ വെള്ളരിക്കുണ്ടിലെ പ്രതിനിധിക ള്‍. അറക്കല്‍ ജോസ് രേഖയില്ലാത്ത ഭൂമിയില്‍ കെ ട്ടിടം നി ര്‍മ്മിക്കുകയും കൃഷിയിറക്കുകയും ചെയ്തു. ഇത് രക്ഷിച്ചെടുക്കുന്നതിന് മാനേജ്‌മെ ന്റിനോടൊപ്പം ഇരുവരും പാറപോലെ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം എസ്റ്റേറ്റില്‍ നിന്ന് ഭൂമി വാങ്ങിയ 205 കു ടുംബങ്ങള്‍ നിയമപ്രാബല്യത്തോടെ ഭൂമിക്ക് നികുതിപോ ലും അടക്കാന്‍ കഴിയാതെ വ ര്‍ഷങ്ങളായി വലയുകയാണ്. കിടപ്പാടത്തിന് നികുതിയടക്കാന്‍ കഴിയാതായതോടെ സ ര്‍ക്കാരില്‍ നിന്നുള്ള യാതൊ രു ആനുകൂല്യത്തിനും ഇവര്‍ അര്‍ഹരല്ലാതായി. മക്കളുടെ വിദ്യാഭ്യാസത്തിനും വീടുനിര്‍ മ്മിക്കാനും വായ്പയെടുക്കാ ന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
രേഖയില്ലാത്ത 41 ഏക്കര്‍ ഭൂമി കൈവശപ്പെടുത്താനുള്ള എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെയും ബിനാമികളുടേയും കുത്സിതശ്രമത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment