കൊല്ലം: [www.malabarflash.com] എം. മുകേഷ് എം.എല്‍.എ.യെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച് രസീത് നല്‍കിയതിന് അന്വേഷണം നേരിടുന്ന വെസ്റ്റ് എസ്.ഐ. എന്‍. ഗിരീഷിനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോയാണ് നടപടിയെടുത്തത്.
ഇതുസംബന്ധിച്ച് സി.പി.എം. ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഥലംമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ എസ്.ഐ. അവധിയാലിയിരുന്നു.
സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. റെക്‌സ് ബോബി അര്‍വിനാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. പരാതി നല്‍കിയാല്‍ സ്വീകരിച്ച് രസീത് നല്‍കണമെന്നാണ് ചട്ടമെങ്കിലും ഇക്കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ വേണ്ടിയിരുന്നു എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പരാതി രാഷ്ട്രീയ താത്പര്യത്തിലുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നും മനസ്സിലാക്കേണ്ടിയിരുന്നു.
രാഷ്ട്രീയ മുതലെടുപ്പിന് പോലീസ് കൂട്ടുനിന്നു എന്ന ആരോപണവുമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും രംഗത്തുവന്നിരുന്നു.
Keywords: Kollam, Kerala, News, Police, Mukesh, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment