പനജി[www.malabarflash.com]: വൃദ്ധയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച് കടന്ന രണ്ട് യുവാക്കളെ ഗോവാ പോലീസ് അറസ്റ്റ് ചെയ്തു. പനജിക്ക് നാല് കിലോമീറ്റര്‍ അകലെ പൊര്‍വോറിം എന്ന സ്ഥലത്താണ് സംഭവം നടന്നത്.
നാട്ടിവിടാട് ഫെര്‍ണാണ്ടസ് (87) എന്ന വൃദ്ധ സ്ത്രീയാണ് കൊലചെയ്യപ്പെട്ടത്. വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന ഇവരെ ഭിലേശ്വര്‍ പാത്ര (31) എന്ന പശ്ചിമബംഗാള്‍ സ്വദേശി തന്റെ ഫ്‌ലാറ്റില്‍ കുറച്ച് കാലമായി താമസിപ്പിക്കുകയായിരുന്നത്രേ. കെയര്‍ടേക്കര്‍ എന്ന നിലയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ സ്ത്രീയുടെ വശം പണവും സ്വര്‍ണവും ഉണ്ടെന്ന് അറിഞ്ഞതോടെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവര്‍ സ്ത്രീയെ തലയിണകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കൈക്കലാക്കിയ ശേഷം ഇവര്‍ മൃതദേഹം വിജനമായ സ്ഥലത്ത് മറവ് ചെയ്തു. സ്ത്രീയുടെ സ്‌നേഹിത നല്കിയ പരാതിയിലാണ് ഗോവ പോലീസ് അന്വേഷിച്ചത്. തുടര്‍ന്ന് ഭിലേശ്വര്‍ പാത്രയേയും സുഹൃത്ത് കര്‍ണാടക സ്വദേശി ചന്ദ്രകാന്ത് (30)നെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment