തിരുവനന്തപുരം: [www.malabarflash.com]കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രതിനിധികള്‍ അറിയിച്ചു.
സ്മാര്‍ട്‌സിറ്റി ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, സി.ഇ.ഒ ബാജു ജോര്‍ജ്, ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ യൂസഫലി എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഓഗസ്റ്റ് ആദ്യവാരം ഡയറക്ടര്‍ ബോര്‍ഡ് ചേരും. ഓരോ മൂന്നു മാസം കൂടുമ്പോഴും നിര്‍മാണ പുരോഗതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ അറിയിക്കും. ആദ്യഘട്ട റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ കൈമാറും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രൈവറ്റ് സെക്രട്ടറി എന്‍. ശിവശങ്കര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
Keywords: Smart City, Chief Minister, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment