കാഞ്ഞങ്ങാട്: [www.malabarflash.com] മലഞ്ചരക്ക് കടകുത്തിതുറന്ന് പതിനയ്യായിരം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ചെറുവത്തൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ സുല്‍ഫിക്കറാണ്(19) മോഷണക്കേസില്‍ അറസ്റ്റിലായത്. രണ്ടുമാസം മുമ്പ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റിന് സമീപത്തെ ഷെറി അഗസ്റ്റിന്റെ മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടത്തിയത്. ഇവിടെ സ്ഥാപിച്ച സി.സി.ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നതിനാല്‍ പ്രതിയെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ മാസം കഞ്ചാവ് കടത്തിനിടയില്‍ കോട്ടയം വൈക്കത്ത് വെച്ച് സുല്‍ഫിക്കര്‍ കോട്ടയം പോലീസിന്റെ പിടിയിലായത്. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ചെറുവത്തൂരിലെ കവര്‍ച്ച പ്രതി സമ്മതിച്ചു. കോട്ടയം പോലീസ് ഈ വിവരം ചന്തേര പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കോടതിയെ സമീപിച്ച് പ്രൊഡക്ഷന്‍ വാറാണ്ട് വാങ്ങി ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കടയില്‍ തെളിവെടുപ്പ് നടത്തി.
Keywords: Robbery, Kasaragod, Accused, Arrest, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment