Latest News

ജയില്‍ ഐജിയുടെ മകള്‍ക്ക് പരീക്ഷായാത്ര സര്‍ക്കാര്‍ വാഹനത്തില്‍


തിരുവനന്തപുരം: [www.malabarflash.com] മകള്‍ക്കു പരീക്ഷയ്ക്കു പോകാന്‍ സര്‍ക്കാര്‍വാഹനം ഉപയോഗിച്ച ജയില്‍ ഐജി എച്ച് ഗോപകുമാറിന്റെ നടപടി വിവാദത്തില്‍. ജയില്‍ ആസ്ഥാനത്തെ കാര്‍ വിളിച്ചുവരുത്തിയാണ് ഐജി മകളെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രത്തില്‍ കൊണ്ടുവിട്ടതും തിരികെ കൊണ്ടുവന്നതും. ഡ്രൈവര്‍മാരായി രണ്ട് സെന്‍ട്രല്‍ ജയില്‍ ജീവനക്കാരുടെ സേവനം വഴിവിട്ട് ഉപയോഗിച്ചു. സോളാര്‍ കേസിലുള്‍പ്പെടെ യുഡിഎഫ് സര്‍ക്കാരിനെ വഴിവിട്ട് സഹായിച്ച് വിവാദം സൃഷ്ടിച്ചയാളാണ് ഈ ഐജി.
ഞായറാഴ്ച രാവിലെയാണ് മകള്‍ക്കു പോകാന്‍ ഐജി ജയില്‍ ആസ്ഥാനത്തുനിന്ന് കാര്‍ വരുത്തിച്ചത്. പാപ്പനംകോട്ടുള്ള ഐജിയുടെ വീട്ടിലെത്തിയ കാറില്‍ മകളെയും കയറ്റി പരീക്ഷാ കേന്ദ്രത്തിലേക്ക് പോയി. ഐജിയും മറ്റൊരു ജയില്‍ ജീവനക്കാരനും വാഹനത്തിലുണ്ടായിരുന്നു. പരീക്ഷാഹാളില്‍ മകളെ ഇറക്കിയശേഷം കാര്‍ ജയില്‍ ആസ്ഥാനത്തെ ഐജിയുടെ ക്വാര്‍ട്ടേഴ്സിലേക്ക് പോയി. പരീക്ഷ കഴിഞ്ഞ് 12 മണിയോടെ കാര്‍ വീണ്ടും പരീക്ഷാ കേന്ദ്രത്തിലെത്തി മകളെ കയറ്റി വീട്ടിലേക്ക് പോയി. ഇതിനിടെ ഒരു അധ്യാപകന്റെ വീട്ടിലും കയറി. ആദ്യ ഡ്രൈവര്‍ക്കുപകരം മറ്റൊരു ജീവനക്കാരനായിരുന്നു മടക്കയാത്രയില്‍ വാഹനം ഓടിച്ചത്.
ജയില്‍ ഐജിക്ക് ഔദ്യോഗികവാഹനം ഉണ്ടെന്നിരിക്കെ ഓഫീസില്‍നിന്ന് മറ്റൊരു സര്‍ക്കാര്‍വാഹനം എത്തിച്ചത് എന്തിനെന്ന ചോദ്യം ഉയരുന്നു. ഔദ്യോഗികവാഹനത്തില്‍ ബീക്കണ്‍ ലൈറ്റുള്ളതിനാല്‍ ദുരുപയോഗം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് ഇതെന്ന് കരുതുന്നു. മാത്രമല്ല, ഈ കാറിലെ 'പ്രിസണ്‍' എന്ന ബോര്‍ഡ് സ്റ്റിക്കറൊട്ടിച്ച് മറയ്ക്കുകയും ചെയ്തു.പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനും സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. അദ്ദേഹത്തിനുകീഴിലെ ഉദ്യോഗസ്ഥരാണ് പലപ്പോഴും ഐജിയുടെ സ്വകാര്യയാത്രയ്ക്ക് അകമ്പടി പോകുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.