Latest News

ബീഫ് വിവാദം: ദാദ്രിയിൽ നിരോധനാജ്ഞ, മഹാപഞ്ചായത്ത് കൂടാൻ നാട്ടുകാർ


[www.malabarflash.com] ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം ഒരാളെ മർദിച്ചുകൊന്ന ഉത്തർപ്രദേശിലെ ദാദ്രിയിൽ നിരോധനാജ്ഞ. മുഹമ്മദ് അഖ്‌ലാഖ് വധിക്കപ്പെട്ട് ഒൻപതു മാസങ്ങൾക്കുശേഷം വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയല്ല ബീഫ് ആണെന്ന് വെളിപ്പെടുത്തുന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആദ്യം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം അഖ്‌ലാഖിന്റെ കുടുംബം കഴിച്ചത് ആട്ടിറച്ചിയായിരുന്നു.
പുതിയ വെളിപ്പെടുത്തൽ പുറത്തുവന്ന ശേഷം അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ഗോവധത്തിനു കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനായി തിങ്കൾ വൈകുന്നേരം നാട്ടുകാർ മഹാപഞ്ചായത്ത് യോഗം ചേരാനിരിക്കുകയായിരുന്നു. ഇതു തടയാനാണ് പൊലീസ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, യോഗം കൂടേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി നേതാവ് സഞ്ജയ് റാണ ആവശ്യപ്പെട്ടു. അഖ്‌ലാഖിനെ മർദിച്ചു കൊന്ന കേസിൽ പ്രതിയാണ് റാണയുടെ മകൻ വിശാൽ. ഗോവധം നടന്നുവെന്ന് ജനങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി ഉടൻ ഉണ്ടാകണം. എന്നാൽ ഗ്രാമത്തിൽ സംഘർഷ സ്ഥിതിയില്ലെന്നും റാണകൂട്ടിച്ചേർത്തു.
എന്നാൽ ലാബ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഖ്‌ലാഖിന്റെ കുടുംബം. മുഖ്യമന്ത്രി അഖിലേഷ് യാദവും പുതിയ റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. ആളെ കൊന്നതിനാണ് ശിക്ഷകൊടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബർ 28നായിരുന്നു ഒരു കൂട്ടം ജനങ്ങൾ അൻപത്താറുകാരനായ അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.