ഡല്‍ഹി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര വൃക്കതട്ടിപ്പ് സംഘത്തിലെ പന്ത്രണ്ടുപേരാണ് ഇതിനകം പൊലീസ് പിടിയിലായത്. നിര്‍ധനരായ ആളുകളില്‍ നിന്ന് വൃക്കയെടുത്ത് ലക്ഷക്കണക്കിന് രൂപയ്ക്ക് മറിച്ചുവില്‍ക്കുന്ന സംഘത്തില്‍ ഒട്ടേറെപേര്‍ കണ്ണികളാണ്. വൃക്കദാതാക്കളായ ദന്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്‍റെ വ്യാപ്തി പുറത്തുവന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൃക്ക നല്‍കാന്‍ തയ്യാറായവരെ ഡല്‍ഹിയിലെത്തിച്ച് അപ്പോളോ ആശുപ്ത്രിയില്‍ വച്ചാണ് രഹസ്യമായി ശസ്ത്രക്രിയ നടത്തിയിരുന്നത്.
പ്രമുഖ നെഫ്രോളജിസ്റ്റുകളുടെ സെക്രട്ടറിമാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. വൃക്ക സ്വീകരിക്കുന്നവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിക്കുന്പോള്‍ ദാതാക്കള്‍ക്ക് നല്‍കിയത് തുച്ഛമായ തുകയാണെന്നും പൊലീസ് പറയുന്നു. അവയവദാന ശസ്ത്രക്രിയ നടത്തുന്ന അപ്പോളോയിലെ പത്തുഡോക്ടര്‍മാരെയാണ് പൊലീസ് വിശദമായി ചോദ്യംചെയ്യുക. തട്ടിപ്പില്‍ ഇവരുടെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. വൃക്കതട്ടിപ്പ് സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment