Latest News

തൃശ്ശൂര്‍ നഗരത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍


തൃശ്ശൂർ: [www.malabarflash.com] കൈക്കുഞ്ഞുമായി ഭർത്താവിനൊപ്പം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. തൃശ്ശൂർ നഗരത്തിനുള്ളിലെ മൈലിപ്പാടത്ത് ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മൈലിപ്പാടം സ്വദേശി ഡേവിസ്, ലാലൂർ സ്വദേശി ബാബു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വടകര സ്വദേശികളായ ദമ്പതിമാർ മൈലിപ്പാടത്തെ ബന്ധുവീട്ടിലെത്തിയതായിരുന്നു. ബന്ധുവിന്റെ രണ്ടുവയസ്സുള്ള കുഞ്ഞിനോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങിയ ഇവരുടെ പിന്നാലെ എത്തിയ പ്രതികൾ അശ്ലീലച്ചുവയോടെ സംസാരിച്ചു.പിന്നീട് യുവതിയെ മതിലിനോട് ചേർത്ത് നിർത്തി കഴുത്ത് ഞെരിച്ച് ഷാൾ വലിച്ചുമുറുക്കിയശേഷം മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ഈ സമയം രണ്ടുവയസ്സുള്ള കുഞ്ഞ് യുവതിയുടെ കൈയിലായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ ഇവർ മർദ്ദിച്ചു. ദമ്പതിമാർ ഉറക്കെ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇവരെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികളെ പോലീസ് ജനറൽ ആസ്പത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തി.

Keywords: Molestation Attempt, Thrissure, Woman, Town, Accused, Held, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.