ദമ്മാം: [www.malabarflash.com] ഒമാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി(47) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ജോണ്‍ ഫിലിപ്പാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.സഊദി അറേബ്യയിലേക്കുള്ള പാതയില്‍ ഇബ് രി പട്ടണത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഒമാനിലെ മസ്‌റൂഖ് ഇന്‍ ഇബ് രി എന്ന സ്ഥലത്താണ് മൃതുദ്ദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജോണിന്റെ സഹപ്രവര്‍ത്തകനെ പോലീസ് കസ്‌റഡിയിലെടുത്തിട്ടുണ്ട്.
മസ്‌ക്കറ്റില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള ഇബ് രി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പ് സൂപ്പര്‍വൈസറായ ജോണ്‍ ഫിലിപ്പിനെ വെള്ളിയാഴ്ച രാത്രി 9.30മുതലാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 9.40 ഓടെ പമ്പ് അടച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ജോണിന്റെ കാര്‍, ലേബര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പമ്പില്‍ തന്നെയുണ്ടായിരുന്നു. പമ്പിലെയും തൊട്ടടുത്ത കടയുടെയും കളക്ഷന്‍ തുകയായ ഏകദേശം 5,000 ഒമാനി റിയാലും നഷ്ടമായിട്ടുണ്ട്. പമ്പിനുള്ളില്‍ രക്തതുള്ളികള്‍ തുടച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയും ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഇത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
പമ്പില്‍ ജോണും ബാബു എന്ന മലയാളിയും ഒരു സ്വദേശിയുമാണ് ജോലിക്കുള്ളത്. മറ്റുള്ളവര്‍ അവധിയായതിനാല്‍ ജോണ്‍ മാത്രമാണ് അന്ന് ജോലിക്കുണ്ടായിരുന്നത്.കഴിഞ്ഞ പതിമൂന്ന് വര്‍ഷമായിട്ട് ജോണ്‍ ഒമാനില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
Keywords: Gulf News, Petrol Pump, Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment