ഭീമനടി (കാസര്‍കോട്): [www.malabarflash.com] ഭീമനടിയിലും പരിസര പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വന്‍ നാശനഷ് ടമുണ്ടാക്കി. കാറ്റിന്റെ ഭീകര ശബ്ദവും മരങ്ങള്‍ പൊട്ടിയും കടപുഴകിയും വീഴുന്നതും കേട്ട് ഭീതിയിലായ പത്താംത രം വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
വരക്കാട് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയും ഭീമനടിയിലെ തലപ്പള്ളി വിന്‍ സെന്റിന്റെ മകനുമായ ആല്‍ഫെഡാണ് (15) ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ആല്‍ഫെഡ് വീടിന്റെ രണ്ടാംനിലയിലാണ് കിടന്നുറങ്ങിയിരുന്നത്. ആഞ്ഞുവീശിയ കാറ്റിന്റെ ഭീകര ശബ് ദംകേട്ട് ഭയന്ന് വിറച്ച ആല്‍ഫെഡ് രണ്ടാംനിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് സ്റ്റെപ്പ് ഇറങ്ങി മാതാപിതാക്കളുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ ആല്‍ഫെഡിനെ നീലേശ്വരം സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഷൈലയാണ് മാതാവ്. ഒലീവിയ, കാതറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ആല്‍ഫെഡിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തിന് ഭീമനടി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment