തൃക്കരിപ്പൂര്‍: [www.malabarflash.com] ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ യുവാവ് മരിച്ചു. ഒളവറയിലെ ദാമോദരന്റെ മകന്‍ കെ ധനൂപാണ് (26) മരിച്ചത്. പയ്യന്നൂര്‍ പ്രീമിയര്‍ പ്രസിലെ ജീവനക്കാരനാണ് ധനൂപ്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ ഒളവറ റെയില്‍വെ ഗേറ്റിന് സമീപമാണ് അപകടം. ധനൂപ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരണപ്പെട്ടു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Trikkaripur, Accident, Obituary, K Dhanoop, Bike Accident, Injured, Kasaragod, News, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment