ബദിയഡുക്ക: [www.malabarflash.com] രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ വീട്ടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള, ബജകൂഡ്‌ലുവിലെ ചെനിയ ചെനിയാറു ദമ്പതികളുടെ മകന്‍ സുന്ദര(43)യാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്‌ക്കുമുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തെരയുന്നതിനിടയിലാണ് കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേയ്‌ക്കു മാറ്റി. സരോജയാണ് ഭാര്യ. സുനിത, ഷിജിത്ത്, അജിത്ത് മക്കളും കൃഷ്‌ണരാജ്, കുസുമ, ലളിത സഹോദരങ്ങളുമാണ്.
Keywords: Badiyadukka, Kasaragod, Obituary, well, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment