കാഞ്ഞങ്ങാട്:[www.malabarflash.com] സാംസ്‌കാരിക പ്രവര്‍ത്തന മികവിനു തുളുനാട് മാസിക ഏര്‍പ്പെടുത്തിയ എ. സി. കണ്ണന്‍ നായര്‍ സ്മാരക അവാര്‍ഡ് സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സാമൂഹിക വിഷയങ്ങള്‍ ഉയര്‍ത്തി ജില്ലയ്ക്കകത്തും സംസ്ഥാന തലത്തിലും നടത്തിയ ജനകീയ സംഗീത യാത്രകളും കാസര്‍കോട് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹായ് സ്‌കൂളില്‍ നടത്തിയ ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. ശില്‍പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം.
ജൂലൈ 10 നു രാവിലെ 10 നു കാഞ്ഞങ്ങാട് സി.എം.ഐ ക്രൈസ്റ്റ് സ്‌കൂളില്‍ നടക്കുന്ന വിനോദിനി നാലാപ്പാടം അനുസ്മരണ ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അവാര്‍ഡ് സമ്മാനിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment