Latest News

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: 139 പേര്‍ക്കെതിരെ കേസ്, സൂത്രധാരനായ ബാങ്ക് മാനേജറെ കണ്ടെത്താനായില്ല, അപ്രൈസറടക്കം രണ്ടുപേര്‍ കൂടി വലയില്‍


കാസര്‍കോട്: [www.malabarflash.com] മുട്ടത്തൊടി സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയംവെച്ച് നാല് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബാങ്ക് സെക്രട്ടറി ഇ. വേണുഗോപാലന്റെ പരാതിയില്‍ സിവില്‍ സ്റ്റേഷന്‍ ഈവനിങ് ബാങ്ക് മാനേജര്‍ ടി.ആര്‍ സന്തോഷ് കുമാര്‍, ബാങ്ക് അപ്രൈസര്‍ സതീഷന്‍, ഇടപാടുകാരായ 137 പേര്‍ എന്നിവര്‍ക്കെതിരെ കൂടി വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
അതേസമയം തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അപ്രൈസര്‍ സതീഷന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് വലയിലായതായി സൂചനയുണ്ട്. മറ്റൊരു സൂത്രധാരനും ബാങ്ക് സിവില്‍ സ്റ്റേഷന്‍ ഈവനിങ് ബ്രാഞ്ച് മാനേജറുമായ സന്തോഷ് കുമാര്‍ ഒളിവില്‍ പോയതായാണ് സംശയിക്കുന്നത്. സന്തോഷ് കുമാറും സതീഷനും ചേര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തട്ടിപ്പ് സംബന്ധിച്ച് ആസൂത്രണം നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഈമാസം നാലിന് മുമ്പുള്ള കാലയളവില്‍ നായന്മാര്‍മൂലയിലുള്ള പ്രധാന ശാഖയിലും കലക്ടറേറ്റിന് സമീപമുള്ള സായാഹ്ന ശാഖയിലുമായി നാല് കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. സിവില്‍ സ്റ്റേഷന്‍ ശാഖയില്‍ 137 ഇടപാടുകളിലായി 3,70,62,766 രൂപയുടെ തട്ടിപ്പാണ് നടന്നത്.
ഒന്ന് മുതല്‍ 137 വരെയുള്ള അക്കൗണ്ട് ഉടമകളുടെ പേരിലാണ് മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയത്. സന്തോഷ് കുമാറിന്റെ അമ്പലത്തറ കോട്ടപ്പാറയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പൊലീസ് പരിശോധനയില്‍ ചില രസീതികളും വിവിധ ബാങ്കുകളുടെ പാസ്ബുക്കുകളും കണ്ടെത്തിയിരുന്നു. സന്തോഷ് കുമാറിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
വിദ്യാനഗര്‍ സി.ഐ കെ.വി പ്രമോദനാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം ബാങ്ക് ഇടപാടുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മാത്രമേ അവര്‍ക്കെതിരെ നടപടി എടുക്കുള്ളുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ കേസില്‍ നീലേശ്വരം സ്വദേശി ടി.വി സത്യപാലന്‍, ചെങ്കള സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ അബ്ദുല്‍മജീദ്, ഭീമനടിയിലെ ജയരാജന്‍ എന്നിവര്‍ റിമാണ്ടില്‍ കഴിയുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.