ബ്രെഡ്ഡിലും ബണ്ണിലും പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യത്തെക്കുറിച്ച് പഠനം നടത്തി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പൊട്ടാസ്യം ബ്രോമേറ്റ് പോലെത്തന്നെ അപകടകാരിയാണ് പൊട്ടാസ്യം അയഡേറ്റ് എന്നാണ് സിഎസ്ഇയുടെ നിലപാട്. പൊടാസ്യം അയഡേറ്റ് ഏറെവൈകാതെത്തന്നെ ഭക്ഷ്യവസ്തുക്കളില്‍ നിരോധിക്കും എന്നു പ്രതീക്ഷിക്കുന്നതായി സിഎസ് ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു.
നിരോധിക്കപ്പെട്ട പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണെങ്കില്‍ പൊട്ടാസ്യം അയഡൈഡിന്റെ ഉപയോഗം പലതരം തൈറോയ്ഡ് രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാരണത്താല്‍ പല രാജ്യങ്ങളും വര്‍ഷങ്ങള്‍ക്കു മു്ന്‍പു തന്നെ ഈ രണ്ട് രാസവസ്തുക്കളും ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെങ്കിലും ഇന്ത്യയില്‍ ഏറെ വൈകിയാണ് പൊട്ടാസ്യം ബ്രോമേറ്റ് നിരോധനം ഇപ്പോള്‍ വന്നിട്ടുള്ളത്. ബഹുരാഷ്ട്രകമ്പനികളില്‍ നിന്നടക്കമുള്ള സമ്മര്‍ദഫലമായാണ് ഈ രണ്ടു രാസവസ്തുക്കളിലും നിരോധനമേര്‍പ്പെടുത്താന്‍ ഇന്ത്യയിലെ അധികൃതര്‍ മടിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
SUMMARY: Just when everyone was heaving a sigh of relief as FSSAI banned the cancer-causing chemical potassium bromate from being used in bread and other foods, CSE is now mulling to ban another chemical used in bread that has carcinogenic properties.
No comments:
Post a Comment