ന്യൂഡൽഹി: [www.malabarflash.com]അങ്കണവാടി വർക്കർമാർക്ക് ഇൻഷുറൻസ് പരിരക്ഷയും മറ്റാനുകൂല്യങ്ങളും നൽകാൻ വനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചു.അങ്കണവാടി കാര്യകർത്രി ഭീമ യോജന എന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയം 280 രൂപയാണ്. ഇതിൽ 100 രൂപ വനിതാ ശിശുക്ഷേമ മന്ത്രാലയവും 100 രൂപ ധനമന്ത്രാലയവും വഹിക്കും. 80 രൂപ അങ്കണവാടി വർക്കേഴ്സ് അടയ്ക്കേണ്ടതാണെങ്കിലും അവരെ അതിൽനിന്ന് ഒഴിവാക്കും. ഫലത്തിൽ തുകയൊന്നും അടയ്‍ക്കാതെ അവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അങ്കണവാടി വർക്കർമാർക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂണിഫോം എന്ന നിലയ്‍ക്ക് വർഷത്തിൽ രണ്ടുസാരികൾ നൽകും. ഒമ്പതാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ സ്കോളർഷിപ്പായി മൂന്നുമാസം കൂടുമ്പോൾ 300 രൂപ നൽകും. സൂപ്പർവൈസർ തസ്തികയുടെ 50 ശതമാനം അങ്കണവാടി വർക്കർമാർക്ക് സംവരണം ചെയ്‌യാനും തീരുമാനിച്ചിട്ടുണ്ട്. പത്തുവർഷത്തെ പ്രവർത്തനപരിചയമുള്ളവർക്ക് സൂപ്പർവൈസർ പദവിയിൽ നിയമനത്തിനായി അപേക്ഷിക്കാം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment