Latest News

ദുബൈ കെ.എം.സി.സി 2000 പേര്‍ക്ക് പുസ്തകം നല്‍കി

 
ദുബൈ:[www.malabarflash.com] യു.എ.ഇ. പ്രസിഡന്റ് ശൈഖ്ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്‍ പ്രഖ്യാപിച്ച വായനാ വര്‍ഷം 2016ന്റെ ഭാഗമായി ദുബൈ കെ.എം.സി.സി. നടത്തിവരുന്ന കാമ്പയിന്‍ രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി. ഇഫ്താര്‍ ടെന്റില്‍ നടന്നു.

എല്ലാവരിലും പുസ്തകമെത്തിക്കുകയെന്ന ലക്ഷ്യവുമായി 2000 പേര്‍ക്ക് പുസ്തകംനല്‍കി. ആയിരത്തോളം വിശുദ്ധ ഖുര്‍ആന്‍ പ്രതികളും വിതരണം ചെയ്തു. വായനാ ലോകത്തേക്ക് ഒരു പുതിയ ഇടം നല്‍കി പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാനും നവീനമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും പ്രാപ്തമാക്കുന്ന വായന മനുഷ്യനെ പരിവര്‍ത്തനത്തിന്റെ വഴിയില്‍ സഞ്ചരിപ്പിക്കാനും പ്രചോദനമേകിക്കൊണ്ടാണ് രണ്ടാം ഘട്ട പദ്ധതി വിവിധ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സമര്‍പ്പിക്കപ്പെട്ടത്.
വചനം, ചിരന്തന, യുവതതുടങ്ങിയ പുസ്തക പ്രസാധകര്‍ ചന്ദ്രിക , മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്ര മാധ്യമങ്ങള്‍, ദുബൈയിലെ മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ വായനക്കാര്‍ എന്നിവരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്തത്.
ദിബ്ബ ആര്‍ട്‌സ് അസോസിയേഷന്‍ വൈസ്‌ചെയര്‍മാനും യു.എ.ഇ.യിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ ഖാലിദ് അല്‍ ദമാനി, സി.ഡി.എ. ലൈസന്‍സിംഗ് മേധാവി പളനി ബാബു, ഡോ: പി.എ. ഇബ്രാഹിംഹാജി, പുന്നക്കന്‍ മുഹമ്മദലി, ഡയസ് ഇടിക്കുള, ഇ.കെ.ദിനേശന്‍, റഫീഖ് മേമുണ്ട, സലീം, അഷ്‌റഫ് താമരശ്ശേരി, അബ്ദു ശിവപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഡയസ് ഇടിക്കുള സമാഹരിച്ച ചരിത്ര പ്രാധാന്യമുള്ള രേഖകളുടെ സി.ഡി. ചടങ്ങില്‍ വെച്ച് പി.കെ. അന്‍വര്‍ നഹ ഏറ്റുവാങ്ങി.

ഡിജിറ്റല്‍ വായനയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന മൂന്നാം ഘട്ട പദ്ധതിയും ദുബൈയിലെ പ്രസാധകരെ സംഘടിപ്പിച്ചു ഒരു പുസ്തക പ്രദര്‍ശനവും കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ച് നടക്കും.ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.

ഓ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, അഡ്വ: സാജിദ് അബൂബക്കര്‍, ഉസ്മാന്‍ പി. തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ അരൂക്കുറ്റി, മുഹമ്മദ് പട്ടാമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദുബൈ ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ റീഡിംഗ് നേഷന്‍ എന്ന പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആണ് വായനക്കും അറിവിനും പ്രാധാന്യം നല്‍കുന്ന റമദാന്‍ മാസത്തില്‍ വായനാ വര്‍ഷം 2016 രണ്ടാം ഘട്ട പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്തത്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.