Latest News

സൗഹാര്‍ദ്ദ സന്ദേശവുമായി ഡി വൈ എഫ് ഐയുടെ ഇഫ്താര്‍

ബേക്കല്‍:[www.malabarflash.com] പരിശുദ്ധ റംസാന്‍ മാസത്തില്‍ മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മത സൗഹാര്‍ദ്ദത്തിന്റെയും ഉദാത്തമായ സന്ദേശമുയര്‍ത്തിപ്പിടിച്ച് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ബേക്കലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.


പരിപാടി ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ എസ് ഐ ആദംഖാന്‍ മുഖ്യാതിഥിയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, വൈസ് പ്രസിഡന്റ് ലത്തീഫ് , മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഐ എന്‍ എല്‍ ഉദുമ മണ്ഡലം പ്രസിഡന്റുമായ അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, സി പി ഐ എം നേതാവ് പി കെ കുഞ്ഞബ്ദുള്ള, ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി മൊയ്തു , അബ്ബാസ് കെ കെ, ഹനീഫ് പി എച്, സമീര്‍ കലന്തര്‍, സി മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതവും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.