Latest News

പഠിക്കാത്തതിന് വഴക്കു പറഞ്ഞതിന്‌ അദ്ധ്യാപികയെ കൊന്നു കൊലവിളിച്ച് +2 വിദ്യാര്‍ത്ഥിയുടെ വാട്‌സാപ്പ് പ്രചാരണം

പത്തനംതിട്ട:[www.malabarflash.com] പഠനത്തില്‍ പിറകിലായതിന് ഉപദേശവും ശാസനയുമായി ചെന്ന അദ്ധ്യാപികയെ കൊന്നു കൊലവിളിച്ച് +2 വിദ്യാര്‍ത്ഥിയുടെ വാട്‌സാപ്പ് പ്രചാരണം. കളി കാര്യമായതോടെ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തായി.

തിരുവല്ലാ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. +2 അദ്ധ്യാപിക പ്രീത മരിച്ചതായി വാട്‌സാപ്പ് വഴി വ്യാജസന്ദേശം പരത്തുകയായിരുന്നു. 

ആദരാഞ്ജലികള്‍ എന്ന തലക്കെട്ടോടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത പ്രചരിച്ചതോടുകൂടി പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ ഫോണ്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിയുന്നത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് പ്രചരിപ്പിച്ച ചുമത്ര സ്വദേശിയായ +2 വിദ്യാര്‍ത്ഥിയെ കണ്ടു പിടിച്ചത്. പഠിക്കാത്തതിനെ തുടര്‍ന്ന് അദ്ധ്യാപിക വഴക്കു പറഞ്ഞതിലുള്ള ദേഷ്യമാണ് ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. 

അദ്ധ്യാപക രക്ഷാകര്‍തൃ പ്രതിനിധികളുടെ യോഗം ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. അതേസമയം, കുട്ടിയെ പുറത്താക്കയത് നിയമപ്രശ്‌നമാകുമെന്നും സംസാരമുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.