ഉപ്പള: [www.malabarflash.com] യാത്രക്കാരായ സ്‌ത്രീകളെ ഓട്ടോയിലിരുത്തി റോഡരുകിലുള്ള വീട്ടിലേയ്‌ക്കു പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചത്തൂര്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറും കുഞ്ചത്തൂര്‍ പദവിലെ വാടക വീട്ടില്‍ താമസക്കാരനുമായ നാസിര്‍ (30) ആണ് മരിച്ചത്. കുഞ്ചത്തൂര്‍, സാമ്പാളിഗെ സ്വദേശിയാണ്.
ഞായറാഴ്ച ഉച്ചയ്‌ക്ക് 1.30ന് ആണ് സംഭവം. കുഞ്ചത്തൂര്‍ ഓട്ടോ സ്റ്റാന്റില്‍ നിന്നു അമ്മയും മകളും നാസിറിന്റെ ഓട്ടോയില്‍ കയറി കുഞ്ചത്തൂര്‍ പദവില്‍ എത്തിക്കണമെന്നു പറഞ്ഞിരുന്നു. ഇതനുസരിച്ച് ട്രിപ്പ് പോയ നാസിര്‍ റോഡരുകിലുള്ള തന്റെ വാടക വീട്ടിനു സമീപത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി. ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ഡ്രൈവര്‍ വീട്ടിലേക്കു പോയി. ഏറെ നേരം കാത്തിരുന്നിട്ടും നാസിര്‍ എത്താത്തതിനെത്തുടര്‍ന്നു വീട്ടിലേയ്‌ക്കു പോയി ജനല്‍ വഴി നോക്കിയപ്പോഴാണ് ഡ്രൈവറെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സ്‌ത്രീകള്‍ ബഹളം ഉണ്ടാക്കിയതോടെ അയല്‍ക്കാര്‍ ഓടിയെത്തി. കഴുത്തില്‍ നിന്നു കയര്‍ മുറിച്ചു മാറ്റി ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെട്ടു.സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
അബ്‌ദുള്‍ റഹ്‌മാന്‍-റുഖിയ ദമ്പതികളുടെ മകനാണ് നാസിര്‍, സമീറ ഭാര്യയും ഷാഹിദ സഹോദരിയുമാണ്. മൂന്നു മക്കളുമുണ്ട്.Keywords: Kasaragod News, Uppala, Obituary, Suicide, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment