കോലഞ്ചേരി:[www.malabarflash.com] വിവാഹത്തലേന്നു മുങ്ങിയ വരനെ പാലക്കാട്ടു ലോഡ്ജില്‍ നിന്നു പോലീസ് പിടികൂടി. കോലഞ്ചേരി തമ്മാനിമറ്റം ചിറപ്പാട്ട് മത്തായി(ജോണി)യുടെ മകന് ജിത്തു(27)വിനെയാണ് കഴിഞ്ഞ ദിവസം രാത്രി പാലക്കാട്ടുനിന്നു പുത്തന്‍കുരിശ് എ.എസ്.ഐ: എം.വി. ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്തുള്ള സിറ്റി മിനാര്‍ ലോഡ്ജിലാണ് ജിത്തുവിനെ കണ്ടെത്തിയത്. ജിത്തുവിന്റെയും കൂത്താട്ടുകുളം സ്വദേശിനിയുടെയും വിവാഹം കഴിഞ്ഞ 13-നു രാവിലെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് രാവിലെ ജിത്തുവിനെ കാണാതായി. തുടര്‍ന്ന് പുത്തന്‍കുരിശ് എസ്.ഐ. തമ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിവരവേയാണ് പാലക്കാട്ടുള്ളതായി വിവരം ലഭിച്ചത്.
എസ്.ബി.ടിയുടെ പാലക്കാട്ടെ എ.ടി.എമ്മില്‍നിന്ന് അയ്യായിരം രൂപ കഴിഞ്ഞ ദിവസം പിന്‍വലിച്ചതായി ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എ.എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് അവിടേക്കു തിരിച്ചത്. പാലക്കാട്ട് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാള്‍ ദേഷ്യപ്പെട്ടു. ചോദ്യംചെയ്യാതെ യുവാവിനെ വിശ്രമിക്കാന്‍ പോലീസ് അനുവദിച്ചിരിക്കുകയാണ്. 15 മുതലാണ് ജിത്തു ഈ ലോഡ്ജില്‍ താമസിക്കുന്നത്.
കഴിഞ്ഞ 12-ന്, മുടിവെട്ടാനും കോലഞ്ചേരിക്കു സമീപം പ്രാര്‍ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കാനും പോകുകയാണെന്നാണ് വീട്ടുകാരോടു പറഞ്ഞിരുന്നത്. എന്നാല്‍, വൈകുന്നേരമായിട്ടും ജിത്തുവിനെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചതും പോലീസില്‍ പരാതി നല്കിയതും. കോലഞ്ചേരിയിലെ എ.ടി.എമ്മില്‍നിന്നു പണം പിന്‍വലിച്ചതായും ബൈക്കില്‍ പെട്രോള്‍ അടിച്ചതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ദുബായില്‍ എന്‍ജിനീയറാണ് ജിത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment