കണ്ണൂര്‍:[www.malabarflash.com] അഴീക്കല്‍ ലൈറ്റ് ഹൗസ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയ കേസില്‍ റിമാന്‍റില്‍ കഴിയുന്ന സിദ്ധനെ ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കും. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‍റെ പിതാവ് സിദ്ധന്‍ തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് സിദ്ധനെ ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കുന്നത്. ഇതിനായി ഇരുവരുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയക്കും.
സിദ്ധന്‍ വലിയന്നൂര്‍ പുറത്തീലിലെ കുന്നത്ത് ലത്തീഫിനെയാണ് കേസില്‍ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ലത്തീഫിന് കക്കാട് സ്വദേശിനിയായ ഭര്‍തൃമതിയില്‍ അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.
സംഭവത്തില്‍ ലത്തീഫിനെതിരെ ബലാല്‍സംഗത്തിന് കൂടി കേസെടുത്തിട്ടുണ്ട്. ശ്വാസതടസ്സത്തിന് ലത്തീഫിന്‍റെയടുത്ത് ചികിത്സ തേടിയെത്തിയ യുവതിയെയാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കുടുംബത്തിന്‍റെ ദോഷം മാറ്റാനുള്ള മരുന്നുമായാണ് സിദ്ധന്‍ ആദ്യം ഇവരുടെ വീട്ടിലെത്തിയത്. പിന്നീടാണ് യുവതിയുടെ അസുഖത്തിനുള്ള ചികിത്സ ആരംഭിച്ചത്.
സിദ്ധന്‍ ലത്തീഫ് ഇത്തരത്തില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി സംശയമുയര്‍ന്നിട്ടുണ്ട്. വളപട്ടണം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment