പള്ളിക്കര:[www.malabarflash.com] പള്ളിക്കരയില്‍ കാറപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ മുഖ്യ മന്ത്രി പിണറായി വിജയന് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മരണപ്പെട്ട കുടുംബം ഒരേ വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി വീടില്ല. മുക്കൂട് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വിധവയായ സെക്കീന (45), മകന്‍ സജീര്‍ (21), പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകള്‍ ഷാനിറ(18), എന്നിവരുടെ മരണത്തോടെ ഇവരുടെ മാതാവ് ആമിനയും നാലു മക്കളും നിരാലംബരായിരിക്കുകയാണ്. ഇവരോടൊപ്പം താമസിക്കുന്ന സഹോദരന്‍ ഹസൈനാറിന്റെ ഭാര്യ ഖൈറുന്നിസയും (25) മകള്‍ ഫാത്തിമയും (2) ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (5) ആസ്പത്രിയില്‍ ചികിത്സയിലാണ്. സെക്കീനയുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീനയും (22) ദുരന്തത്തില്‍ മരണപ്പെട്ടു. ഇവരുടെ വിധവയായ മാതാവിന് വീടില്ല.
മൂന്നു കുടുംബങ്ങളും കോട്ടേഴ്‌സില്‍ ഒന്നിച്ചാണ് താമസിക്കുന്നത്. ഇവരുടെ ജീവിതം ദുരിത പൂര്‍ണമാണ്. മരണപ്പെട്ടവരുടെ കുടംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും മൂന്ന് കുടുംബങ്ങള്‍ക്കും വീട് വെച്ച് കൊടുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും വീടും നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍ മുഖ്യ മന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment