ഉദുമ[www.malabarflash.com]: ഉത്സവ പറമ്പില്‍ ഡ്യൂട്ടിക്കെത്തിയ പ്രൊബേഷണല്‍ എസ് ഐയെയും പോലീസുകാരെയും അക്രമിച്ച ബി ജെ പി പ്രവര്‍ത്തകര്‍ കീഴടങ്ങി.
2016 ഏപ്രില്‍ 7 ന് ഉദുമ കപ്പണക്കാലില്‍ വയനാട്ട് കുലവന്‍ ഉത്സവത്തിനിടിയില്‍ ബി ജെ പി-സി പി എം സംഘര്‍ഷ വിവരമറിഞ്ഞെത്തിയ ബേക്കല്‍ സ്റ്റേഷനിലെ പ്രൊബേഷണല്‍ എസ് ഐ ജിതേഷിനെയും പോലീസുകാരെയും ഒരു സംഘം അക്രമിക്കുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ കൊക്കാലിലെ ശിവകുമാര്‍ (32), ശ്രീജിത്ത് (22), രാഹുല്‍ (26), ഹരീഷ് കുമാര്‍ (37), അച്ചേരിയിലെ പുരുഷോത്തമന്‍ (40) എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് അഡീഷണല്‍ എസ് ഐ ശശിധരന്‍ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്റ് ചെയ്തു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് ഇവരുടെ പേരില്‍ പോലീസ് കേസെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment