ആറ്റിങ്ങല്‍:[www.malabarflash.com] ഭര്‍ത്താവുമായി വഴക്കിട്ടു രാത്രി വീടുവിട്ടിറങ്ങിയ ചിറയിന്‍കീഴ് സ്വദേശിനിയായ ഇരുപത്തേഴുകാരി ദലിത് യുവതിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം ചിറ്റാറ്റിന്‍കര ശീവേലിക്കോണം പൊടിയന്‍വിള വീട്ടില്‍ രാജേഷ്(29), മാണിക്കല്‍ കോലിയക്കോട് വാവൂര്‍ക്കോണം വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാര്‍(39) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ അഞ്ചിനു രാത്രി ബൈക്കിലെത്തിയ രണ്ടംഗസംഘം മാമം പന്തലക്കോട് റോഡില്‍നിന്നു തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ഒരാള്‍ പീഡിപ്പിക്കുകയും രണ്ടാമന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായ പരാതിയിലാണ് അറസ്റ്റ്. രാജേഷാണു യുവതിയെ പീഡിപ്പിച്ചതെന്നും അനില്‍കുമാര്‍ പീഡനത്തിനു ശ്രമിച്ചതായും പോലീസ് അറിയിച്ചു.
കൂട്ടുകാരിയെ കാണാന്‍പോയ യുവതി വൈകിട്ടു താമസിച്ചെത്തിയതു ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചോദ്യം ചെയ്യുകയും വഴക്കുപറയുകയും ചെയ്തതിനെ തുടര്‍ന്നു രാത്രി 8.30 മണിയോടെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. ആറ്റിങ്ങല്‍ മാമം പാലം ഭാഗത്തെത്തിയ യുവതിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ പിന്നാലെ കൂടി ശല്യപ്പെടുത്തി. ഇവരുമായി വാക്കു തര്‍ക്കം നടക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ രാജേഷും അനില്‍കുമാറും ആദ്യ സംഘത്തെ വിരട്ടിയോടിച്ചശേഷം യുവതിയെ വീട്ടിലെത്തിക്കാമെന്നു വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും ബൈക്കില്‍ കയറ്റി പന്തലക്കോടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു.
സംഘത്തില്‍നിന്നു രക്ഷപ്പെട്ട യുവതി അടുത്തദിവസം രാവിലെ വലിയകുന്ന് ആശുപത്രി പരിസരത്ത് എത്തുകയും വീട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്തതിനെ തുടര്‍ന്നു ഭര്‍ത്താവിന്റെ നിര്‍ദേശാനുസരണമാണു പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ ഇവര്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. തുടര്‍ന്നാണു പോലീസ് കേസെടുത്ത് അന്വേഷണത്തിനൊടുവില്‍ വിദഗ്ധമായി പ്രതികളെ കുടുക്കിയത്.
റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള, സിഐ സുനില്‍കുമര്‍, എസ്‌ഐ ശ്രീജിത്ത്, ജൂനിയര്‍ എസ്‌ഐ അന്‍സില്‍, എസ്‌ഐമാരായ രാധാകൃഷ്ണന്‍, ദീപു, സിപിഒമാരായ കൃഷ്ണലാല്‍, ലിജു എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment