കാഞ്ഞിരപ്പള്ളി:[www.malabarflash.com] ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ ഗര്‍ഭിണിയായ യുവതി കെ.എസ്.ആര്‍.ടി.സി. ബസ് കയറി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തമിഴ്‌നാട് ഉസലംപെട്ടി സ്വദേശി രാജ്കുമാറിന്റെ ഭാര്യ സത്യ (23) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ചോറ്റിയിലാണ് സംഭവം. കോട്ടയം കുറുപ്പന്തറയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ദമ്പതിമാര്‍. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ ബസ് വരുന്നതുകണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നിലിരുന്ന സത്യ തെറിച്ചുവീഴുകയായിരുന്നു. റോഡില്‍ വീണ സത്യയുടെ തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി. സത്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

കുറുപ്പന്തറയില്‍ ഹോട്ടല്‍പണി ചെയ്യുകയായിരുന്നു രാജ്കുമാര്‍. സത്യയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment