Latest News

പോലീസ് വെരിഫിക്കേഷന്‍ ഇല്ലാതെ ഇനി പാസ്‌പോര്‍ട്ട് ലഭിക്കും

ന്യൂഡല്‍ഹി:[www.malabarflash.com] പോലീസ് വെരിഫിക്കേഷന്‍ ഇല്ലാതെ ഇനി പാസ്‌പോര്‍ട്ട് ലഭിക്കും. ആധാര്‍ അടക്കമുള്ള തിരിച്ചറിയില്‍ രേഖകള്‍ ഉള്ളവര്‍ക്കു മുന്‍കൂര്‍ പോലീസ് വെരിഫിക്കേഷന്‍ കൂടാതെ ഇനിമുതല്‍ പാസ്‌പോര്‍ട്ട് ലഭ്യമാകും. എസ്പി, കളക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശിപാര്‍ശക്കത്തു നല്‍കുന്നവര്‍ക്കു മാത്രമായിരുന്നു മുമ്പ് ഈ സൗകര്യം ഉണ്ടായിരുന്നത്.

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയോടൊപ്പം ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ തുടങ്ങിയ തിരിച്ചറിയില്‍ രേഖകള്‍ നല്‍കുന്നവര്‍ക്കു മുന്‍കൂര്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്ലാതെ തന്നെ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രഖ്യാപിച്ചു.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കുന്നവരുടെ പോലീസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് നല്‍കിയ ശേഷമായിരിക്കും നടത്തുക. ശരിയായ രേഖകളോടെ തത്കാലില്‍ അപേക്ഷിക്കുന്നവര്‍ക്കു ഒന്നോ, രണ്ടോ ദിവസത്തിനകം പാസ്‌പോര്‍ട്ട് ലഭിക്കും.





Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.