Latest News

മാനവികതയിലേക്ക് നയിക്കുന്ന ധാര്‍മികവെളിച്ചമാണ് ഖുര്‍ആന്‍: സാദിഖ്അലി തങ്ങള്‍

ദുബൈ:[www.malabarflash.com] കലുഷിതമായ ലോകക്രമത്തില്‍ മാനവികത നിലനില്‍ക്കണമെങ്കില്‍ ധാര്‍മികതയിലൂന്നിയ കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്കൃഷ്ടന്‍ മനുഷ്യനാണ്.സൃഷ്ടാവിന്റെ ഖിലാഫത്ത് ഭൂമിയില്‍ ഏറ്റെടുക്കേണ്ടവരാണ് മനുഷ്യര്‍. വിശുദ്ധ ഖുര്‍ആന്‍ എകതയിലേക്ക് നയിക്കുന്നു. ധാര്‍മ്മികതയുടെയും നന്മയുടെയും വെളിച്ചമാണ് ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നത്; തങ്ങള്‍ പറഞ്ഞു. 

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌പ്രോഗ്രാമിന്റെ ഇരുപതാം സെഷന്റെ ഭാഗമായി ദുബൈ കെ.എം.സി.സി.യും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയും സംയുക്തമായി ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ റമദാന്‍ പ്രഭാഷണത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സയീദ് ഹാരിബ് ഉദ്ഘാടനം ചെയ്തു. സയ്യിദ്ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 'വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെസന്ദേശം' വിഷയത്തില്‍ റാഷിദ്ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.
അബ്ദുല്‍ഗഫൂര്‍ അല്‍ ഖാസിമി, അന്‍വര്‍ അല്‍ ദാഹിരി, സ്വാലിഹ് അലി അബ്ദുല്ല, സി.പി. ബാവ ഹാജി, മുന്‍ എം.പി. അബ്ദുറഹിമാന്‍ (തമിഴ്‌നാട്), കടക്കല്‍ അബ്ദുല്‍ അസീസ് മൌലവി, ഇബ്രാഹിം എളേറ്റില്‍, യഹിയ തളങ്കര, എം.എ. റസാഖ് മാസ്റ്റര്‍, എം.വി. സിദ്ദീഖ് മാസ്റ്റര്‍, എ.സി. ഇസ്മായില്‍, അഷ്‌റഫ് താമരശ്ശേരി, ജുനൈദ് വാള്‍സ്ട്രീറ്റ്, ഷൌക്കത്തലി ഹുദവി, ശുഹൈബ് തങ്ങള്‍, ഡോ: നാസര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അഡ്വ: സാജിദ് അബൂബക്കര്‍ സന്നിഹിതരായിരുന്നു. 

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. ഇബ്രാഹിം നന്ദി പറഞ്ഞു. ദുബൈ കെ.എം.സി.സി. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ തലശ്ശേരി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍ ശുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി എന്നിവര്‍ നേതൃത്വം നല്‍കി.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.