കാഞ്ഞങ്ങാട്:[www.malabarflash.com]കാഞ്ഞങ്ങാട് സംയുക്ത മുസ്ലിംജമാഅത്ത് ശിഹാബ് തങ്ങള്‍ സ്മാരക മംഗല്യ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായം വീണ്ടും നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ അഞ്ച് തവണഖളിലായി 50 ലക്ഷം രൂപ അനുവദിച്ച ലുലൂ ഗ്രൂപ്പ് ഇത്തവണയും പത്ത് ലക്ഷം രൂപ വീണ്ടും നല്‍കി. 10 ലക്ഷം രൂപ പ്രാരംഭ ഫണ്ടായി സ്വീകരിച്ച് കൊണ്ടാണ് മംഗല്യനിധിക്ക് തുടക്കം കുറിച്ചത്.
170 ലധികം പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒന്നേ മുക്കാല്‍ കോടിയോളം രൂപ സഹായം കഴിഞ്ഞ വര്‍ഷം മംഗല്യനിധിയിലുടെ നല്‍കിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കാനുള്ള ഒരുക്കത്തിലാണ് കാഞ്ഞങ്ങാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി.
യൂസഫലി അനുവദിച്ച പത്ത് ലക്ഷം രൂപയു ടെ ചെക്ക് സംയുക്ത ജമാഅത്തിന് വേണ്ടി മംഗല്യനിധിയു ടെ ഗള്‍ഫ് കോഡിനേറ്റര്‍ സി.കെ റഹ്മത്തുള്ള കൈപറ്റി. സംയുക്ത ജമാഅത്തിന്റെ കാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവര്‍ക്കും സംയുക്ത ജമാഅത്ത് കമ്മിറ്റി നന്ദി രേഖ പ്പെടുത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment