കാസര്‍കോട്:[www.malabarflash.com] മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കു പണ്ടങ്ങള്‍ പണയപ്പെടുത്തി നാലുകോടിയില്‍ പരം രൂപ തട്ടിയ കേസിനു പിന്നിലെ സൂത്രധാരനെ പോലീസ് അറസ്റ്റു ചെയ്‌തു.ആദുര്‍, കുണ്ടാര്‍, ഉളിയത്തടുക്കയിലെ ഹാരിസ് സഖാഫി എന്ന യു കെ ഹാരിസി(37)നെയാണ് വിദ്യാനഗര്‍ സി ഐ കെ പി പ്രമോദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്‌തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കു ശേഷം ഹോസ്‌ദുര്‍ഗ്ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു.
മുട്ടത്തൊടി ബാങ്കിന്റെ നായന്മാര്‍മൂല, സിവില്‍ സ്റ്റേഷന്‍ ശാഖകളില്‍ മുക്കുപണ്ടം പണയം വച്ച് നടത്തിയ തട്ടിപ്പിനു പിന്നിലെ പ്രധാന ബുദ്ധി ഹാരിസിന്റേതാണെന്നു പോലീസ് പറഞ്ഞു. കാര്യമായ വരുമാനമൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ലെങ്കിലും നിരവധി കാറുകളുടെ ഉടമയാണ് ഹാരിസെന്നും പോലീസ് പറഞ്ഞു.
ഹാരിസിന്റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പണയപ്പെടുത്താനായി ഒരുക്കി വച്ചിരുന്ന അരക്കിലോയോളം വരുന്ന മുക്കുപണ്ടങ്ങളും പല പേരുകളിലായുള്ള 30 പണയ രശീതുകളും പോലീസ് കണ്ടെടുത്തു. പിടികൂടിയ ആഭരണങ്ങളില്‍ 916 എന്ന മുദ്രയും പതിച്ചിട്ടുണ്ട്. ഭാര്യയുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരില്‍ ഇയാള്‍ പണയം വച്ചിട്ടുണ്ടെന്നു കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ഇപ്പോള്‍ ബാങ്കില്‍ നിന്നു കണ്ടെടുത്ത മുക്കുപണ്ടങ്ങളില്‍ നല്ലൊരു ശതമാനവും ഹാരിസിന്റേതാണെന്നു സംശയിക്കുന്നു.
ഇയാളെ കൂടാതെ മറ്റു ഏഴോളം പ്രമുഖരും മുക്കുപണ്ടപണയ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെകുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചു. ഇവര്‍ക്കായിതെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്ഥലത്തു നിന്നു മാറിനില്‍ക്കുന്നതായാണ് സൂചന.
ഇവര്‍ക്ക് മുക്കുപണ്ടങ്ങള്‍ നല്‍കിയത് ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും സംശയിക്കുന്നു.
കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യുന്നതിനുമായി ഹാരിസിനെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
അതേ സമയം തട്ടിപ്പിലെ മറ്റു രണ്ടു പ്രധാനികളായ അപ്രൈസര്‍ ടി വി സതീശന്‍, വിദ്യാനഗര്‍ ശാഖാ മാനേജര്‍ പി ആര്‍ സന്തോഷ് എന്നിവര്‍ പൊലീസിന്റെ വലയിലായി. ഇവരുടെ അറസ്റ്റു ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
മുക്കുപണ്ട തട്ടിപ്പ് പുറത്തു വന്നതിനു ശേഷം മുട്ടത്തൊടി ബാങ്കില്‍ നിന്നു ധൃതിപിടിച്ചു പണയ സ്വര്‍ണ്ണം തിരിച്ചെടുക്കാനുള്ള ശ്രമം ചിലര്‍ നടത്തിയതായുള്ള വിവരവും പുറത്തു വന്നു. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ കാരണം ഇതിനു കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment