നിലമ്പൂർ: [www.malabarflash.com] ചാലിയാർ പഞ്ചായത്തിൽ അവിഹിത ഗർഭത്തിലൂടെയുണ്ടായ നവജാത ശിശുവിനെ ആദിവാസി യുവതി കഴുത്ത ഞെരിച്ചുകൊന്ന് കുഴിച്ചുമൂടി. രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ച യുവതി ഒരാഴ്ച മുമ്പാണ് പെൺകുഞ്ഞിന് ജൻമം നൽകിയത്. അൽപ ദിവസംമുമ്പ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ സ്ത്രീയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം കാണാതാവുകയും ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. കുഞ്ഞിനെ കൊന്ന് വീടിന് സമീപമുള്ള നായാടംപൊയിൽ എന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Infant child, Malappuram, Murder, Killed, Mother, Child, Kerala,Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment