Latest News

നിധി കണ്ടെത്താന്‍ ഭാര്യാ സഹോദരനെ കഴുത്തറുത്ത് കൊന്നു കൊക്കയില്‍ തള്ളി

കുടക്:[www.malabarflash.com] കുടകില്‍ മലയാളി യുവാവിനെ ഭാര്യാ സഹോദരന്‍ കഴുത്തറുത്ത് കൊന്നു കൊക്കയില്‍ തള്ളി. കുടക് നാപ്പോക്ക് ചേലാവറക്ക് സമീപം കടങ്കയില്‍ സ്ഥിരതാമസക്കാരനായ മുനീര്‍ എന്ന യുവാവിനെയാണ് തൊട്ടടുത്തുള്ള കബ്ബെ കുന്നിന്‍ ചരിവില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കാണപ്പെട്ടത്. കാഞ്ഞങ്ങാട്ട്  പുതിയകോട്ടയിലെ ടൂറിസ്റ്റ് ടാക്‌സി കാര്‍ ഡ്രൈവര്‍ സി എം മൊയ്തുവിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ മകനാണ് മുനീര്‍.

മെയ് 24 ന് മുനീര്‍ ഏതാനും പേര്‍ക്കൊപ്പം ഈ കുന്നിന്‍ ചരിവിലേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. അവിടെ സ്വര്‍ണ്ണ തളിക ഉള്‍പ്പെടെയുള്ള നിധിശേഖരം താന്‍ കണ്ടിരുന്നുവെന്നും ഇത് കണ്ടയുടനെ ബോധരഹിതനായി വീണുവെന്നും മുനീര്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നു. 

മുനീര്‍ കാസര്‍കോട് ജില്ലക്കാരനായ ഒരു മന്ത്രവാദിയെയും നാപ്പോക്കില്‍ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരന്‍ സലാമിനെയും കൂട്ടി കേരളാ രജിസ്‌ട്രേഷനുള്ള രണ്ട് ബൈക്കുകളിലായി നിധി ശേഖരമുള്ളതായി പറയപ്പെടുന്ന സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തിരുന്നു.
മുനീറിന്റെ മൃതദേഹം കൊക്കയില്‍ നിന്ന് പുറത്തേക്കെടുത്തപ്പോള്‍


മന്ത്രവാദിയെയും കൂട്ടി മുനീര്‍ കുന്നില്‍ ചരിവിലേക്ക് പോകുകയും സലാമിനെ വിളിച്ചിരുന്നെങ്കിലും പേടി കാരണം താന്‍ വരുന്നില്ലെന്ന് പറഞ്ഞ് അവിടെത്തന്നെ നില്‍ക്കുകയുമായിരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മന്ത്രവാദിയെയും കൂട്ടി തിരിച്ചു വരാത്തതിനാല്‍ സലാം കുന്നിന്‍ മുകളിലേക്ക് പോയി നോക്കിയിരുന്നെങ്കിലും ആരെയും കാണാത്തതിനാല്‍ തിരിച്ചു വരികയായിരുന്നു എന്നാണ് സലാം ആദ്യം പോലീസിന് മൊഴി നല്‍കിയത്. 

പിന്നീടാണ് മുനീര്‍ കൊല്ലപ്പെട്ടതായി സൂചന പുറത്തു വന്നത്. തിരിച്ച് 1500 അടി താഴ്ചയുള്ള കൊക്കയില്‍ നിന്ന് മുനീറിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യാസഹോദരന്‍ സലാമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.

തീരെ മെലിഞ്ഞ ശരീരപ്രകൃതിക്കാരനായ സലാം 100 കിലോ തൂക്കമുള്ള മുനീറിനെ തലയറുത്ത് കൊല്ലാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിഗമനം. മന്ത്രവാദിക്ക് മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ അറിയില്ലെന്നാണ് സൂചന. രണ്ട് ബൈക്കുകളിലായി മൂന്ന് പേരാണ് കടങ്കക്കടുത്തുള്ള കബ്ബെ കുന്നിലേക്ക് പോയത്. മുനീറിന്റെ മരണ ശേഷം ഈ രണ്ട് ബൈക്കുകളും അവിടെ നിന്ന് ആരാണ് കൊണ്ടുപോയതെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. 

ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സലാമിനെ വീരാജ്‌പേട്ട ബസ്റ്റാന്റില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മന്ത്രവാദിയെ കുറിച്ച് അന്വേഷണം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. 

കൊലക്ക് പിന്നില്‍ സലാം മാത്രമല്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും അവശ്യപ്പെട്ട് കുടകിലെ വിവിധ മലയാളി സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയിട്ടുണ്ട്. മരിച്ച മുനീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.





Keywords: Karnadka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.