Latest News

കുരുന്നുകള്‍ക്ക് ആഹ്ലാദമേകി പ്രവേശനോത്സവം

കാസര്‍കോട്:[www.malabarflash.com] ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം ജില്ലയില്‍ വര്‍ണ്ണാഭമായി. അ അമ്മ അറിവ് എന്നിങ്ങനെ കറുത്തബോര്‍ഡില്‍ എഴുതിയാണ് പി. കരുണാകരന്‍ എം.പി കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

അ എന്ന അക്ഷരം അറിവിന്റെ ആദ്യാക്ഷരവും അമ്മ സ്‌നേഹവും അച്ഛന്‍ തണലും അധ്യാപകന്‍ അറിവുമാകുമെന്ന കുട്ടികള്‍ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് പ്രവേശനോത്സവം കുട്ടമത്ത് സ്‌കൂളില്‍ ആരംഭിച്ചത്. 

പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും നടത്തുന്ന ഭാവനപൂര്‍ണ്ണമായ പരിശ്രമങ്ങള്‍ അഭിനന്ദാനാര്‍ഹമാണെന്ന് പി. കരുണാകാരന്‍ എം.പി പറഞ്ഞു.


എന്‍.എസ്.എസിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ചെറുവത്തൂര്‍ പഞ്ചായത്ത് പരിസരത്ത് നിന്ന് ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. പ്രവേശനോത്സവവും അതിന് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ദൃശ്യാവിഷ്‌കാരവും നവാഗതരെ ഏറെ ആകര്‍ഷിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മനസ്സില്‍ വിരിഞ്ഞ വരികളില്‍ നിറഞ്ഞത് ക്യാന്‍വാസില്‍ തെളിയുന്ന സര്‍ഗ്ഗവിസ്മയം എന്ന പരിപാടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

എന്‍ എസ് എസ്, യു എസ് എസ് , എന്‍ എം.എം എസ് വിജയികള്‍ക്കുള്ള ഉപഹാരം പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും എം.എല്‍.എ നിര്‍വ്വഹിച്ചു. എ പ്ലസ് നേടിയ പ്ലസ് ടു വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. സൗജന്യ പാഠപുസ്തക വിതരണം നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വി പി ജാനകി ഉദ്ഘാടനം ചെയ്തു. സൗജന്യ യൂണിഫോം വിതരണവും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഫൈജ ടീച്ചര്‍ നിര്‍വ്വഹിച്ചു.

 ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ പഞ്ചായത്ത് മെമ്പര്‍ കെ. സത്യഭാമ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി കൃഷ്ണകുമാര്‍, എസ്.എസ്.എ പ്രൊജക്ട് ഓഫീസര്‍ ഡോ: എം. ബാലന്‍, കാഞ്ഞങ്ങാട് ഡി.ഇ. ഒ മഹാലിംഗേശ്വര രാജ,് ചെറുവത്തൂര്‍ എ.ഇ.ഒ എം. സദാനന്ദന്‍, ബി.പി.ഒ മഹേഷ് കുമാര്‍ , പി.ടി.എ പ്രസിഡന്റ് സി.എം ശ്യാമള, കുട്ടമത്ത് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സൂര്യനാരായണ കുഞ്ചുരായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍.ചാര്‍ജ്ജ് പി.കെ രഘുനാഥ് സ്വാഗതവും കുട്ടമത്ത് ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ പി.വി ദേവരാജന്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.