ലക്‌നോ:[www.malabarflash.com] സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിനോദയാത്രയ്‌ക്കെത്തിയ കോളജ് വിദ്യാര്‍ഥികളുടെ പത്തംഗ സംഘമാണ് കാണ്‍പുര്‍ ഗംഗാതടത്തില്‍ അപകടത്തില്‍പ്പെട്ടത്.
സെല്‍ഫിയെടുക്കുന്നതിനിടെ ഒരാള്‍ നദിയില്‍ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിനായി മറ്റൊരാള്‍ നദിയിലേക്കു ചാടി. ഇയാളും മുങ്ങുന്നതു കണ്ട് സംഘത്തിലുണ്ടായിരുന്ന മറ്റെല്ലാവരും നദിയിലേക്കു ചാടി. എന്നാല്‍ ഒഴുക്കുണ്ടായിരുന്നതിനാല്‍ എല്ലാവരും അപകടത്തില്‍പ്പെട്ടു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ മറ്റ് ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടൈത്തി. രക്ഷിക്കാന്‍ നദിയിലേക്ക് എടുത്തുചാടി ഒമ്പതുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment